Pages

Wednesday, 13 July 2011

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ഛാര്‍തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍തുള്ളിതന്‍ സംഗീതം
ഹൃതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍
ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്മിഗ്ധമാം ആറുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ധസങ്കല്‍പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി


വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരുവട്ടം

വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരുവട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
നഗ്നമേനികള്‍ നീലരാവിലുരയുന്ന സുഖമല്ല പ്രണയം
നേരു നിറയുന്ന നോവു നീറുന്ന മധുരനൊമ്പരം പ്രണയം
അതിലലിയുംതോറും മധുരം മധുരം മധുരം മധുരം


മാനമാകെ മധുമാരിവില്ലു തെളിയുന്ന പോലെ തോന്നും
മനസിലന്നു വരെ കണ്ടതില്ലാത്ത മയിലു പീലി നീര്‍ത്തും
ഒഴുകിയകലുന്ന പുഴയില്‍ പനിനീരെന്നു തോന്നും
തഴുകിയകലുന്ന കാറ്റും ചങ്ങാതിയെന്നു തോന്നും
സ്വപ്നങ്ങള്‍ പതിവാകും സ്വര്‍ഗ്ഗങ്ങള്‍ കുളിരേകും
നിലാവുള്ള രാവില്‍ മയങ്ങാതെയാകും


വാനിലുള്ള മധുമാരിവില്ലു മഴയോടെ മാഞ്ഞു പോകും
മനസിലന്നു വരെ പീലി നീര്‍ത്തി മയിലും പറന്നു പോകും
ഒഴുകിയകലുന്ന പുഴയില്‍ കണ്ണീരെന്നു തോന്നും
തഴുകിയകലുന്ന കാറ്റും തെമ്മാടിയെന്നു തോന്നും
സ്വപ്നങ്ങള്‍ വിടചൊല്ലൂം സ്വര്‍ഗ്ഗങ്ങള്‍ കനലേകും
നിലാവിന്റെ ഭാവം വിഷാദങ്ങളാകും


 Sunday, 8 May 2011

ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്

ചിത്രം       :ഉറുമി
Musician  : ദീപക്‌ ദേവ്‌ 
Lyricist(s) : കൈതപ്രം 
Singer(s)  : മഞ്ജരി

ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്

കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടുകൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടുകളിയാക്കും
സാമൂതിരി കൊലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും നോക്കിയില്ല നീ
എന്നിട്ടും നീ എന്തെ ഹും............. (ചിമ്മി ചിമ്മി)


പൂവമ്പന്റെ കൊലച്ചുവച്ചൊരു കരിമ്പ്‌വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു മുരിക്കിൻപൂവാക്കും
അല്ലിമലർ കുളക്കടവിലായ് അലൂതിപെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മടെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തെ ഹും............. (ചിമ്മി ചിമ്മി)

ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും


Saturday, 7 May 2011

ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ ...

ചിത്രം- നോവല്‍
രചന - ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്‍
സംഗീതം- എം. ജയചന്ദ്രന്‍.
ആലാപനം – യേശുദാസ്, സുജാത


ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ
എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയ് മറഞ്ഞൂ
ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ
എന്തിനു നീയെന്നെ വിട്ടയച്ചു
അകലാൻ അനുവദിച്ചൂ (ഇത്രമേൽ..)


ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ
എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറിയകന്നു നിന്നൂ
മൗനമായ് മാറിയകന്നു നിന്നൂ
ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ
എല്ലാമറിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ലാ
ഒരിക്കലും അരുതേ എന്നു പറഞ്ഞില്ലാ
ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ സ്നേഹിച്ചിരുന്നെങ്കിൽ....


അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ
ഞാൻ അകലാതിരുന്നേനേ
ഒരു നാളും അകലാതിരുന്നേനേ
നിൻ അരികിൽ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിൻ ചൂടേറ്റുണർന്നേനെ
ആ ഹൃദയത്തിൻ സ്പന്ദനമായ് മാറിയേനേ
ഞാൻ അരുതേ എന്നു പറഞ്ഞില്ലയെങ്കിലും എന്തേ അരികിൽ നീ വന്നില്ല
മടിയിൽ തല ചായ്ച്ചുറങ്ങീലാ
എൻ മാറിൻ ചൂടേറ്റുണർന്നീല
എൻ ഹൃദയത്തിൻ സ്പന്ദനമായ് മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ് മാറിയില്ല
ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ സ്നേഹിച്ചിരുന്നെങ്കിൽ....

സ്വന്തം സ്വപ്നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാൻ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി
നിനക്കായ് തോഴാ പുനർജ്ജനിക്കാം
ഇനിയും ജന്മങ്ങളൊന്നു ചേരാം
സ്വന്തം സ്വപ്നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാൻ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി
നിനക്കായ് തോഴീ പുനർജ്ജനിക്കാം
ഇനിയും ജന്മങ്ങളൊന്നു ചേരാം
ഇത്ര മേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ സ്നേഹിച്ചിരുന്നെങ്കിൽ..

Tuesday, 3 May 2011

മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല

ചിത്രം-        :ഹാപ്പി ഡെയ്സ്
രചന -        :രാജീവ്‌ ആലുങ്കല്‍
സംഗീതം-   :മിക്കി ജെ മേയര്‍
ആലാപനം :അജയ്‌ സത്യന്‍

മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല
ഇനി നമ്മൾ പിരിയില്ല വീ ആർ ഫ്രണ്ട്‌സ്
പുസ്തക താളുകളിൽ അക്ഷരത്താഴുകളെ
ഒന്നായി തുറന്നീടും വീ ആർ ഫ്രണ്ട്‌സ്
ദുഃഖങ്ങളിൽ കൂടെ നിൽക്കാം
സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം
ഓ..ഓ..ഓ..

സൗഹൃദങ്ങൾ പങ്കു വെച്ച് ഹൃദയവാതിൽ നാം തുറന്നേ
പതിയെ നമ്മൾ തമ്മിലേതോ പുതിയ ഭാവം കണ്ടറിഞ്ഞേ
ഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെ
എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ
ദൂരെ ആകാശ തണലിൽ തനിച്ചിരിക്കാം
ദുഃഖങ്ങളിൽ കൂടെ നിൽക്കാം
സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം

സ്നേഹമേ നീ കുട നിവർത്തി പൊൻവസന്തം നീ വിടർത്തി
മൗനമായെൻ നെഞ്ചിനുള്ളിൽ ആ സുഗന്ധം നീ പരത്തി
നിന്റെ കാണാത്ത കനവെന്റെ കവിളിൽ തൊട്ടു
എന്നിൽ മായാത്ത സ്വപ്നങ്ങൾ ചിറകണഞ്ഞു
ഈ അണയാത്ത സ്നേഹത്തിൻ അതിരില്ലാതെ
ദുഃഖങ്ങളിൽ കൂടെ നിൽക്കാം
സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം
ഓ..ഓ..ഓ..