Pages

Wednesday 13 July 2011

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ഛാര്‍തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍തുള്ളിതന്‍ സംഗീതം
ഹൃതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍
ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്മിഗ്ധമാം ആറുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ധസങ്കല്‍പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി


വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരുവട്ടം

വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരുവട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
നഗ്നമേനികള്‍ നീലരാവിലുരയുന്ന സുഖമല്ല പ്രണയം
നേരു നിറയുന്ന നോവു നീറുന്ന മധുരനൊമ്പരം പ്രണയം
അതിലലിയുംതോറും മധുരം മധുരം മധുരം മധുരം


മാനമാകെ മധുമാരിവില്ലു തെളിയുന്ന പോലെ തോന്നും
മനസിലന്നു വരെ കണ്ടതില്ലാത്ത മയിലു പീലി നീര്‍ത്തും
ഒഴുകിയകലുന്ന പുഴയില്‍ പനിനീരെന്നു തോന്നും
തഴുകിയകലുന്ന കാറ്റും ചങ്ങാതിയെന്നു തോന്നും
സ്വപ്നങ്ങള്‍ പതിവാകും സ്വര്‍ഗ്ഗങ്ങള്‍ കുളിരേകും
നിലാവുള്ള രാവില്‍ മയങ്ങാതെയാകും


വാനിലുള്ള മധുമാരിവില്ലു മഴയോടെ മാഞ്ഞു പോകും
മനസിലന്നു വരെ പീലി നീര്‍ത്തി മയിലും പറന്നു പോകും
ഒഴുകിയകലുന്ന പുഴയില്‍ കണ്ണീരെന്നു തോന്നും
തഴുകിയകലുന്ന കാറ്റും തെമ്മാടിയെന്നു തോന്നും
സ്വപ്നങ്ങള്‍ വിടചൊല്ലൂം സ്വര്‍ഗ്ഗങ്ങള്‍ കനലേകും
നിലാവിന്റെ ഭാവം വിഷാദങ്ങളാകും